മയ്യിൽ :- കയരളം എ.യു.പി സ്കൂളിന്റെയും കയരളം യുവജന ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും ബഷീർ അനുസ്മരണവും നടന്നു. കെ.രഞ്ജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു കൊണ്ട് ബഷീറിൻ്റെ ജീവിതത്തെക്കുറിച്ചും പാത്തുമ്മയുടെ ആട് മുതൽ പ്രധാന കൃതികളിലൂടെ പരിചയപ്പെടുത്തി സംസാരിച്ചു,
ഗ്രന്ഥാലയം പ്രസിഡണ്ട് കെ.പി കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷനായി. വിദ്യാരംഗം കാലാസാഹിത്യ വേദി കൺവീനർ ദിയാ ലക്ഷ്മി സ്വാഗതവും ജോ: കൺവീനർ രമ്യ പ്രസാദ് നന്ദിയും പറഞ്ഞു.