അജ്‌മാൻ ഗോൾഡ് സൂക്ക് മലയാളി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പ്രവചന മത്സരം സംഘടിപ്പിച്ചു


അജ്‌മാൻ :- അജ്‌മാൻ ഗോൾഡ് സൂക്ക് മലയാളി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കോപ്പ അമേരിക്ക - യൂറോ കപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു. 

പ്രണവ് തൃശ്ശൂർ, മൻസൂർ കണ്ണൂർ, റഫീഖ് പാലക്കാട് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി വിജയികളായി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കമ്മിറ്റി അംഗങ്ങളായ ഷഫീഖ്, കൃഷ്ണപ്രസാദ്, റഫീഖ് എന്നിവർ നേതൃത്വം നൽകി.





Previous Post Next Post