ഡെങ്കിപ്പനി വ്യാപനം ; 'കൊതുക് വളർത്തുന്നവർ'ക്കെതിരെ കർശന നടപടി


തിരുവനന്തപുരം :- ഡെങ്കിപ്പനി പടരുന്ന ഗുരുതര സാഹചര്യം കണക്കിലെടുത്ത് 'കൊതുകുവളർത്തലി'നെതിരേ കർശന നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. വീടുകളിലോ പൊതുസ്ഥലങ്ങളിലോ കൊതുകു പെരുകുന്ന സാഹചര്യമുണ്ടായാൽ പൊതുജനാരോഗ്യ നിയമപ്രകാരം വീട്ടുടമസ്ഥനോ, സ്ഥലം ഉടമയോ പതിനായിരം രൂപവരെ പിഴയടയ്ക്കണം. മഴക്കാലത്തെത്തുടർന്ന് വൈറൽ പനി അടക്കം സാംക്രമികരോഗങ്ങൾ അതിവേഗം വ്യാപിക്കുന്നതിനാൽ രോഗപ്രതിരോധത്തിന്റെ ഭാഗമായാണ് സർക്കാർ കർശനനടപടി സ്വീകരിക്കുന്നത്.

2023 നവംബറിലെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം കൊതുകുവളർത്തലിനെതിരേ പിഴയടക്കം നടപടി സ്വീകരിക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് ബോധവത്കരണ സന്ദേശത്തിലൂടെ മുന്നറിയിപ്പുനൽകി. പബ്ലിക് ഹെൽത്ത് ഓഫീസറോ ചുമതലയിലുള്ളവരോ പരിശോധനയെത്തി കുറ്റംകണ്ടെത്തിയാൽ വീട്ടുടമസ്ഥൻ്റെ പേരിലോ, വസ്തു ഉടമസ്ഥൻ്റെ പേരിലോ പിഴ ചുമത്തും. ഇത് ബന്ധപ്പെട്ട തദ്ദേശസ്ഥാപനം വഴി സർക്കാരിലേക്ക് അടയ്ക്കണമെന്നാണ് വ്യവസ്ഥ.

Previous Post Next Post