പള്ളിപ്പറമ്പ് - ചെക്കിക്കുളം റോഡിൽ മുബാറക്ക് റോഡ് ഖിളർ മസ്ജിദിന് സമീപത്ത് വെള്ളക്കെട്ട് ; യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു
പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് - ചെക്കിക്കുളം റോഡിൽ മുബാറക്ക് റോഡ് ഖിളർ മസ്ജിദിന് സമീപത്ത് വെള്ളക്കെട്ട് വാഹന - കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. ശക്തമായ മഴയിൽ ഇവിടെ റോഡിലെ കൂടുതൽ വെള്ളം കെട്ടി നിൽക്കുന്നത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. യാത്രയ്ക്ക് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാകുന്നതിനുമുന്നേ അധികൃതർ പ്രശ്നത്തിൽ ഇടപെട്ട് ഓവുച്ചാലുകൾ നിർമ്മിക്കണമെന്നും ശാശ്വത പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.