ലയൺസ് വർഷാരംഭത്തിൽ സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തി മയ്യിൽ ലയൺസ് ക്ലബ്


മയ്യിൽ :- പുതിയ ലയൺസ് വർഷാരംഭമായ ജൂലൈ 1 ന് വിവിധ സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തി മാതൃകയായി ലയൺസ് ക്ലബ് മയ്യിൽ. അന്തർ ദേശീയ ചാർട്ടേഡ് അക്കൗണ്ടന്റ് ഡേയുടെ ഭാഗമായി  പാടിക്കുന്നിൽ അരിമ്പ്ര റോഡിന് സമീപം താമസിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് എ.ശരത് ചന്ദ്രനെ (ACA Mcom) വീട്ടിൽ ചെന്ന് ആദരിച്ചു. തുടർന്ന് ഡോക്ടേർസ്ഡേയോടനുബന്ധിച്ച് മയ്യിൽ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിലെ ജനകീയ ഡോക്ടറായ രാജേഷ് പി.വിയെയും ആദരിച്ചു. 

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ആശുപത്രി വളപ്പിൽ ഔഷധ വൃക്ഷങ്ങൾ നട്ടു, പിന്നീട് മയ്യിൽ 8/6 ൽ താമസിക്കുന്നഅസുഖ ബാധിതയായ അന്യദേശ കുടുംബത്തിന് ഭക്ഷ്യധാന്യ കിറ്റും, സാമ്പത്തിക സഹായവും കൈമാറി, ശേഷം മയ്യിൽ ലയൺസ് അംഗങ്ങൾ കണ്ണൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന് രക്തദാനവും ചെയ്തു.മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നിയുക്ത പ്രസിഡന്റ് എ.കെ രാജ് മോഹന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് പി.കെ നാരായണൻ, ബാബു പണ്ണേരി, രാധാകൃഷ്ണൻ.പി, പ്രേമരാജൻ സി.കെ തുടങ്ങി മറ്റ് ക്ലബ് അംഗങ്ങളും പങ്കെടുത്തു.



Previous Post Next Post