വായനപക്ഷാചരണത്തിൻ്റെ ഭാഗമായി മാണിയൂർ സെൻട്രൽ എ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ വായനശാല സന്ദർശിച്ചു


മാണിയൂർ :- വായനപക്ഷാചരണത്തിൻ്റെ ഭാഗമായി മാണിയൂർ സെൻട്രൽ എ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം സന്ദർശിച്ചു.

ബാബുരാജ് മാണുക്കര വിദ്യാർത്ഥികൾക്ക് ഗ്രന്ഥശാല പ്രസ്ഥാനത്തെക്കുറിച്ച് വിശദീകരിച്ചു. കെ.പി റജിൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പി.കെ രേഷ്മ ടീച്ചർ, പി.പി ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഷനിമ ചന്ദ്രൻ സ്വാഗതവും ജിഷ്ണു വി.വി നന്ദിയും പറഞ്ഞു.

Previous Post Next Post