ശബരിമല നട ഇന്ന് അടയ്ക്കും


ശബരിമല :- കർക്കടകമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ശനിയാഴ്ച അടയ്ക്കും. രണ്ടുദിവസമായി നടന്നുവരുന്ന മുറജപത്തിനും ശനിയാഴ്ച സമാപനമാകും. മൂന്നു വേദങ്ങളുടെയും ജപമാണ് നടക്കുന്നത്. തോട്ടം ശിവകരൻ നമ്പൂതിരി, കടലൂർ ശ്രീദാസ് നമ്പൂതിരി, മൂത്തേടം നാരായണൻ നമ്പൂതിരി എന്നിവരാണ് ജപത്തിന് നേതൃത്വം നൽകിയത്. ശനിയാഴ്ച 11 മണിക്ക് സഹസ്രകലശം നടക്കും. വൈകീട്ട് പടിപൂജയും ഉണ്ട്. രാത്രി 10-ന് നട അടയ്ക്കും.

Previous Post Next Post