ക്ഷേമപെൻഷൻ ; അനർഹരുടെ ഉൾപ്പെടൽ പരിശോധിക്കും
തിരുവനന്തപുരം :- ക്ഷേമപെൻഷനിൽ അനർഹർ എങ്ങനെ ഉൾപ്പെട്ടുവെന്നതുൾപ്പെടെ പരിശോധനയും നടപടിയും ഊർജിതമാക്കാൻ ധനവകുപ്പ്. വില്ലേജ് ഓഫീസുകൾവഴിയാണ് ക്ഷേമപെൻഷനുള്ള വരുമാനസർട്ടിഫിക്കറ്റുകൾ പോർ ട്ടലിൽ അപ്ലോഡ് ചെയ്യുന്നത്. ധനകാര്യവിഭാഗത്തിൽ നടന്ന ഉന്നതതല അവലോകന യോഗത്തിനുശേഷം പെൻഷൻ ഗുണഭോക്താക്കൾസേവനപോർട്ടലിൽ സമർപ്പിച്ച വരുമാന സർട്ടിഫിക്കറ്റുകൾ ഇൻഫർമേഷൻകേരള മിഷൻ (ഐ.കെ.എം.) പരിശോധിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ധനവകുപ്പിന് ഐ.കെ.എം. റിപ്പോർട്ട് നൽകിയത്. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്കും മറ്റു നിരാലംബ വിഭാഗങ്ങൾക്കും അർഹതപ്പെട്ടതാണ് ക്ഷേമ പെൻഷൻ.