റെയിൽവേ സ്റ്റേഷനുകളിൽ അടിയന്തര ശുശ്രൂഷാ മുറി വരുന്നു


കണ്ണൂർ :- റെയിൽവേ സ്റ്റേഷനുകളിൽ അടിയന്തര ശുശ്രൂഷാ മുറി (റെയിൽവേ എമർജൻസി മെഡിക്കൽ റൂം) വരുന്നു. തീവണ്ടി യാത്രയ്ക്കിടെ വൈദ്യസഹായം ആവശ്യമായി വന്നാൽ അടിയന്തര ആരോഗ്യസംരക്ഷണം നൽകുകയാണ് ലക്ഷ്യം. പാലക്കാട് ഡിവിഷന് കീഴിൽ ഷൊർണൂർ ജങ്ഷൻ, തിരൂർ, വടകര എന്നീ റെയിൽവേ സ്റ്റേഷനുകളിൽ ഫാർമസിയോടുകൂടി എമർജൻസി മെഡിക്കൽ റൂം വരും. അതിന് ടെൻഡർ വിളിച്ചു. 

റെയിൽവേ എം പാനൽഡ് ആശുപത്രികൾ, ക്ലിനിക്കുകൾ ഉൾപ്പെടെ സഹകരിച്ചാണ് റെയിൽവേ സ്റ്റേഷനുകളിൽ മുഴുവൻസമയ മെഡിക്കൽ റൂം പ്രവർത്തിക്കുക. 2020 മുതൽ ഈ പദ്ധതി ഇന്ത്യൻ റെയിൽവേയിൽ നടപ്പാക്കുന്നുണ്ട്. പക്ഷേ ചുരുക്കം സ്റ്റേഷനുകളിലേ തുടങ്ങിയുള്ളൂ. അതിൽ പലതും പ്രവർത്തിക്കുന്നുമില്ല. സ്റ്റേഷൻമാസ്റ്ററുടെ കൈവശം പ്രഥമശുശ്രൂഷാ കിറ്റ് വെക്കും. കേരളത്തിലെ 12 പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ മാത്രമാണ് ഡോക്ടർമാരുടെ സേവനമുള്ളത്. ഇതും എല്ലാസമയത്തും കിട്ടില്ല.

Previous Post Next Post