കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് ; രജിസ്റ്റർ ചെയ്തത് 93,000 കർഷകർ


തിരുവനന്തപുരം :- വടക്കഞ്ചേരി, കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ വർഷത്തെ ആദ്യ സീസണിൽ റെക്കോഡ് രജിസ്ട്രേഷൻ. ജൂണിൽ രജിസ്ട്രേഷൻ നടന്ന ആദ്യ സീസണായ ഖാരിഫിൽ സംസ്ഥാനത്ത് 93,285 കർഷകർ രജിസ്റ്റർചെയ്തു. 34,135 ഹെക്ടറാണ് രജിസ്റ്റർ ചെയ്ത കൃഷിയിടത്തിന്റെ അളവ്. 2016-ൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് തുടങ്ങിയ കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ ആദ്യ മായാണ് ഒരു സീസണിൽ ഇത്രയധികം കർഷകർ രജിസ്റ്റർ ചെയ്യുന്നത്. സാധാരണ 75,000 ത്തിനും 80,000ത്തിനുമിടയിലാണ് രജിസ്ട്രേഷൻ നടക്കാറുള്ളത്. 

പാലക്കാടാണ് ഏറ്റവുംകൂടുതൽ കർഷകർ രജിസ്റ്റർചെയ്തത് -66,098. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ് -55 പേർ. 2023 ആദ്യ സീസണിലെ ആനുകൂല്യം വൈകുന്നത് കർഷകർക്ക് ആശങ്കയ്ക്കിട യാക്കുന്നുണ്ട്. തുക ഈവർഷം ജൂണിൽ ലഭിക്കേണ്ടതാണ്. ആശങ്ക വേണ്ടെന്നും സാങ്കേതിക തടസ്സങ്ങളാണ് ആനുകൂല്യം വൈകാനിടയാക്കുന്നതെന്നും ഇത് ഉടൻ പരിഹരിക്കുമെന്നും വിള ഇൻഷുറൻസ് കമ്പനി അധികൃതർ പറഞ്ഞു.

Previous Post Next Post