ഓൺലൈൻ തട്ടിപ്പു സംഘം ബേങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തതായി പരാതി ; മയ്യിൽ പോലീസ് കേസെടുത്തു
മയ്യിൽ :- ഓൺലൈൻ തട്ടിപ്പു സംഘം ബേങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തതായി പരാതി. മാണിയൂർ ചെക്കിക്കുളം സ്വദേശി യുടെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു. പരാതിക്കാരന്റെയും ഭാര്യയുടെയും എസ്.ബി.ഐ മയ്യിൽ ശാഖയിലെ ബേങ്ക് അക്കൗണ്ടിൽ നിന്നും പരാതിക്കാരൻ അറിയാതെ ഇക്കഴിഞ്ഞ ജൂലൈ 14 ഞായറാഴ്ച രണ്ടു തവണകളായി ഒരു ലക്ഷം രൂപ അജ്ഞാതൻ തട്ടിയെടുത്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. മൊബൈൽ ഫോണിൽ ഓൺലൈൻ ലിങ്ക് അയച്ച് കൊടുത്ത ശേഷം ഫോൺ ഹാക്ക് ചെയ്‌താണ് അക്കൗണ്ടിൽ നിന്ന് പണം കവർന്നത്.