കൊളച്ചേരി :- കൊളച്ചേരിയിൽ കനത്ത കാറ്റിൽ പരക്കെ മരങ്ങൾ പൊട്ടിവീണു. പലവീടുകൾക്കും നാശനഷ്ടം സംഭവിച്ചു. നിരവധി പോസ്റ്റുകളും തകർന്നുവീണിട്ടുണ്ട്. മുഴുവനായും വൈദ്യുതിബന്ധം മുടങ്ങിയിരിക്കുകയാണ്. റോഡുഗതാഗതവും തടസപ്പെട്ടു. റോഡുകളിലും മറ്റും പൊട്ടിവീണ മരങ്ങൾ മുറിച്ചുമാറ്റുന്നുണ്ട്. മയ്യിൽ, കുറ്റ്യാട്ടൂർ ഭാഗങ്ങളിലും കാറ്റിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
കരിങ്കൽക്കുഴി തിലക് പാർക്കിന് സമീപം റോഡിൽ മരങ്ങൾ വീണ് ഗതാഗത തടസപ്പെട്ടു. നണിയൂരിലെ ശശികുമാറിൻ്റെ വീടിന് മുകളിൽ മരം വീണു. കാറിന് മുകളിലും മരം വീണ് നാശനഷ്ടം സംഭവിച്ചു.
പെരുമാച്ചേരി CRC ക്ക് സമീപം മരം കടപുഴകി വീണ് ശ്രീധരൻ മാസ്റ്ററുടെ വീടിൻ്റെ മതിൽ ഇടിഞ്ഞു. തെങ്ങ് വീണ് എം.വി ബാലകൃഷണന്റെ വീടിനോട് ചേർന്ന കൂടയ്ക്ക് നാശനഷ്ടം സംഭവിച്ചു. എ.കെ പ്രദീപൻ, കാർത്ത്യായനി, അനിത, സുഭാഷ്, സുധീർ, മണികണ്ഠൻ എന്നിവരുടെ വീടിന് സമീപത്തെ മരങ്ങൾ കടപുഴകി വീണു. മരം വീണ് ഇലക്ട്രിക് പോസ്റ്റിന് കേടുപാടുകൾ സംഭവിച്ചു. മരം വീണ് പെരുമാച്ചേരിയിലെ ചമതയിൽ ചന്ദ്രന്റെ വീടിന് കേടുപാട് സംഭവിച്ചു.
കമ്പിൽ ചെറുക്കുന്നിലെ മുണ്ടായാടൻ ലക്ഷമണൻ്റെ വീട്ടിൻ്റെ മുകളിൽ തെങ്ങ് വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു.
കായച്ചിറ കനാലിനടുത്ത് ബസ് സ്റ്റോപ്പിന് സമീപം വൈദ്യുതി തൂൺ പൊട്ടി വീണു.നാറാത്ത് കിട്ടൻ പീടികയിൽ നിന്ന് തൃക്കൺമഠം പ്രദേശത്ത് മരം പൊട്ടി വീണു.
ചേലേരി മടപ്പുരക്കൽ ക്ഷേത്രത്തിന് മുകളിൽ മരം വീണു. സമീപത്തെ സുശീലയുടെ വീടിന്റെ മേൽക്കൂരയ്ക്കും മരം വീണ് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കുറ്റ്യാട്ടൂർ പഴശ്ശി സ്കൂളിന് സമീപം സി.സി ചന്ദ്രന്റെ വീടിന് മുകളിൽ മരം പൊരിഞ്ഞു വീണു.