കമ്പിൽ:- കനത്ത കാറ്റിൽ പാട്ടയം പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ മരങ്ങളും വൈദ്യുതി ലൈനും പൊട്ടിവീണുണ്ടായ ഗതാഗത തടസ്സം കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങളുടെയും നാട്ടുകാരുടെയും ശ്രമഫലമായി പുന: സ്ഥാപിച്ചു.
പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി മുഹമ്മദ് ഹനീഫ, എം പി കമാൽ, അബ്ദു റഹ്മാൻ, കൊളച്ചേരി പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ കെ സി മുഹമ്മദ് കുഞ്ഞി, അംഗങ്ങളായ നിയാസ് കമ്പിൽ, അബ്ദു പന്ന്യങ്കണ്ടി, എം മുഹമ്മദലി, വി.ടി മുസ്തഫ ആദം, എം മുബശ്ശിർ തുടങ്ങിയവർ നേതൃത്വം നൽകി