ചുഴലിക്കാറ്റ്; റോഡിലെ തടസ്സങ്ങൾ നീക്കി എസ്ഡിപിഐ പ്രവർത്തകർ

 



 

നാറാത്ത്: മഴക്കെടുതിയിലും ചുഴലിക്കാറ്റിലും ഗതാഗതം സ്തംഭിച്ച നാറാത്ത്, ആലിങ്കീൽ ഭാഗങ്ങളിലെ റോഡിലെ തടസ്സങ്ങൾ എസ്ഡിപിഐ പ്രവർത്തകരും നാട്ടുകാരും ചേർന്ന്നീക്കം ചെയ്തു.ഇന്നലെ രാത്രിയിലുണ്ടായ ചുഴലി ക്കാറ്റിൽ  പലയിടത്തും മരം പൊട്ടിവീണ്  ഗതാഗതം സ്തംഭിച്ചിരുന്നു.  വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത സ്ഥിതിയുണ്ടായിരുന്നു.

 തുടർന്ന് എസ്ഡിപിഐ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഗതാഗത തടസ്സങ്ങൾ നീക്കുകയായിരുന്നു.എസ്ഡിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അമീർ കണ്ണാടിപ്പറമ്പ്, ശിഹാബ് നാറാത്ത്, സമദ് നാറാത്ത്, മുഹമ്മദ് കുഞ്ഞി കെ എൻ, നേതൃത്വം നൽകി.

Previous Post Next Post