കുറ്റ്യാട്ടൂർ:-ഇന്നലെ രാത്രിയോടെ ഉണ്ടായകനത്ത കാറ്റിലും മഴയിലും കുറ്റ്യാട്ടൂർ, മയ്യിൽ, മലപ്പട്ടം ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം.പലയിടങ്ങളിലും മരങ്ങൾ കടപുഴകി റോഡിലും വീടുകൾക്കും ഇലക്ട്രിക് പോസ്റ്റുകൾക്ക് മുകളിലും വീണു. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്ന് വൈദ്യുതി ബന്ധം താറുമാറായി.