കണ്ണാടിപ്പറമ്പ്:- ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് ഹൈസ്കൂൾ ഹെൽത്ത് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ദേശീയ ഡോക്ടേഴ്സ് ദിനം ആചരിച്ചു .ഹസനാത്ത് മെഡിക്കൽ സെൻ്ററിൽ വെച്ച് നടന്ന ചടങ്ങ് ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ നാഗ ശ്രീനു നായിക്കിനെ ഹസനാത്ത് വർക്കിംഗ് സെക്രട്ടറി കെ പി അബൂബക്കർ ഹാജി ആദരിച്ചു .മാനേജർ മുഹമ്മദ് കുഞ്ഞി പി, പ്രിൻസിപ്പൽ അബ്ദുറഹ്മാൻ വേങ്ങാടൻ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഷംസുദ്ദീൻ, അഖില, സന്ധ്യ, ബീന, റംഷീദ ആശംസ അറിയിച്ചു. ഡോക്ടർ രാജീവ് ബോധവൽക്കരണ സന്ദേശം നടത്തി. വൈസ് പ്രിൻസിപ്പൽ മേഘ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുഫൈജ നന്ദിയും പറഞ്ഞു.