ശക്തമായ കാറ്റും മഴയും ; പലയിടങ്ങളിലും മരം പൊട്ടി വീണു


മയ്യിൽ :- ശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലും മരം പൊട്ടി വീണ് അപകടം. കയരളംമൊട്ടയിൽ വൈദ്യുതി ലൈനിനു മുകളിൽ മരം പൊട്ടി വീണു. ഉരുവച്ചാലിലെ അക്കിണ്ടി പീടികയ്ക്കടുത്ത് LIC പ്രേമരാജൻ്റെ വീടിനടുത്ത് റബർമരം വൈദ്യുതി ലൈനിന് മുകളിൽ പൊട്ടിവീണു. കരക്കണ്ടം പള്ളിക്ക് സമീപവും മരം പൊട്ടിവീണു. ചേക്കോട് റോഡിൽ സജിയുടെ വീടിൻ്റെ മുകളിലും തേക്ക് മരം പൊരിഞ്ഞ് വീണു. 



Previous Post Next Post