മയ്യിൽ :- മയ്യിൽ പഞ്ചായത്തിലെ ചെക്ക്യാട്ട്കാവ് പ്രദേശത്ത് രൂക്ഷമായ ആഫ്രിക്കൻ ഒച്ചിൻ്റെ ആക്രമണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്, കണ്ണൂർ ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. കെ.സി സച്ചിൻ, ഇരിക്കൂർ ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ സപ്ന.കെ എന്നിവർ സ്ഥലം സന്ദർശിച്ചു. ഒച്ചിൻ്റെ ആക്രമണം തടയാനുള്ള നടപടികളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ആർദ്രം പദ്ധതിയുടെ നോഡൽ ഓഫീസർ ഡോ. അനീറ്റ ,ടെക്നിക്കൽ അസിസ്റ്റൻ്റ് രാധാകൃഷ്ണൻ.പി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ഗോപകുമാർ , കൃഷി ഭവൻ അസിസ്റ്റൻ്റ് കൃഷി ഓഫീസർ അശോക് കുമാർ എ, കൃഷിഭവൻ കൃഷി അസിസ്റ്റൻ്റ്മാരായ ബിനോജ് സി, അഖിൽ പി.വി, ആശവർക്കർ പദ്മിനി എന്നിവർ സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നു. മയ്യിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.വി അനിത നേതൃത്വം നൽകി.