കൊളച്ചേരി :- കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂൾ, കൊളച്ചേരി കലാഗ്രാമം, അക്ഷരദീപം സ്കൂൾ വായനശാല എന്നിവയുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി അയൽപക്ക വായനാക്കൂട്ടങ്ങൾക്ക് തുടക്കമായി. ഊട്ടുപുറം, പാടിയിൽ , ലെനിൻ റോഡ്, കൊളച്ചേരി സെൻട്രൽ, കരിയിൽ എന്നിവിടങ്ങളിലാണ് വായനക്കൂട്ടം നടക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന പുസ്തകക്കലവറ നിറയ്ക്കലിലൂടെ സമാഹരിച്ച പുസ്തകങ്ങൾ വായനാക്കൂട്ടങ്ങളിലെത്തിച്ചു. അഞ്ച് ഇടങ്ങളിലായി കുട്ടികൾ രക്ഷിതാക്കൾ വായനാപ്രേമികൾ അടക്കം ഇരുന്നുറോളം പേർ ഒത്തുചേർന്നു. പുസ്തകാസ്വാദനം,കഥ കവിതാ വായന തുടങ്ങിയവ നടന്നു.
ലെനിൻ റോഡ് വായനാ കൂട്ടം മഹേഷ് പാളേത്തിന്റെ വീട്ടിൽ ചേർന്നു. ജ്യോതി ജിത്ത് അദ്ധ്യക്ഷത വഹിച്ചു. റോഷിന ടി.പി സ്വാഗതം പറഞ്ഞു. ചടങ്ങിൽ എസ്.എസ് ജി ചെയർമാൻ പി.പി കുഞ്ഞിരാമൻ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ടി.വി.സുമിത്രൻ, അനിഷ , സുബിന ,രജില എന്നിവർ ആശംസയർപ്പിച്ചു. രാധിക പ്രിയേഷ് നന്ദിയും പറഞ്ഞു.
കൊളച്ചേരി സെൻട്രൽ വായനക്കൂട്ടം പുത്തൻപുരയിൽ വീട്ടിൽ നടന്നു. നമിത പ്രദോഷ് സ്വാഗതം പറഞ്ഞു കയ്യൂർ സ്മാരകവായനശാല പ്രസിഡൻ്റ് എം ഗൗരി ഉദ്ഘാടനം ചെയ്തു. ടി.സുബ്രഹ്മണ്യൻ അധ്യക്ഷനായി. ജീജ, ഷീജ പി.വി, പി.പി കുഞ്ഞിരാമൻ, കെ.ശാന്ത , ടി.വി സുമിത്രൻ, പ്രദോഷ് പുത്തൻപുരയിൽ എന്നിവർ സംസാരിച്ചു. നീതു തച്ചോളി നന്ദി പറഞ്ഞു.
പാടിയിൽ വായനക്കൂട്ടം വി.നാരായണന്റെ വീട്ടിൽ നടന്നു. കെ രമ്യ സ്വാഗതം പറഞ്ഞു.പിടിഎ വൈസ് പ്രസിഡൻറ് പി എം അരുൺകുമാർ അധ്യക്ഷത വഹിച്ചു. കോടിയേരി സ്മാരക വായനശാല പ്രസിഡൻറ് മാധവൻ അരക്കൻ ഉദ്ഘാടനം ചെയ്തു.ആദിഷ് മനോജ് ആശംസയർപ്പിച്ചു. അതിഥി,അധിക എന്നീ കുട്ടികൾ പുസ്തകപരിചയവും നടത്തി.രമ്യ ദിവാകരൻ നന്ദിപറഞ്ഞു.
ഊട്ടുപുറം വായനക്കൂട്ടം വി.വി ശ്രീനിവാസൻ മാസ്റ്റരുടെ വീട്ടിൽ നടന്നു . ചടങ്ങിൽ അൻവിക കെ.എ സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡന്റ് പ്രിയ കെ.എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ടി.വി സുമിത്രൻ പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പി.പി കുഞ്ഞിരാമൻ, രേഷ്മ അനൂപ്, അജിത ഇ എന്നിവർ ആശംസ നേർന്നു. പ്രഥമ അധ്യാപകൻ വി.വി ശ്രീനിവാസൻ സംസാരിച്ചു. അൻവിക, നിപുണ എന്നിവർ പുസ്തകപരിചയപ്പെടുത്തി. ധ്രുപദ് നന്ദി പറഞ്ഞു.
കരിയിൽ ഉഷയുടെ വീട്ടിൽ ചേർന്ന വായനക്കൂട്ടത്തിൽ ബിന്ദു. വി. വി സ്വാഗതം പറഞ്ഞു. ദിവ്യ. എ. കെ. അധ്യക്ഷത വഹിച്ചു. ഇ.വി രമണി ടീച്ചർ ഉദ്ഘാടനം നിർവഹിച്ച് പുസ്തകപരിചയം നടത്തി. മനീഷ , അനിത ശ്രീധരൻ എന്നിവർ ആശംസ നേർന്നു.ആദിഷ് രാം പുസ്തകപരിചയം നടത്തി. സന്ധ്യ നന്ദി പറഞ്ഞു . പങ്കെടുത്ത കുട്ടികൾക്കും മുതിർന്നവർക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു.
ഇനി ആഴ്ചയിൽ ഒരു ദിവസം വീടുകൾ മാറി മാറി വായനാക്കൂട്ടങ്ങൾ ചേർന്ന് പുസ്തകാസ്വാദന ചർച്ചകൾ, അവതരണങ്ങൾ , ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടക്കും. വായനാക്കൂട്ടങ്ങളുടെ ഔപചാരിക പ്രഖ്യാപനം ജൂലൈ 10 ന് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മയ്യിൽ ബി.ആർ സി കോഓർഡിനേറ്റർ ഗോവിന്ദൻ എടാടത്തിൽ നിർവഹിക്കും. എഴുത്തുകാരി രതി കണിയാരത്ത് അതിഥിയായി പങ്കെടുക്കും.