KS & AC ഏർപ്പെടുത്തുന്ന കെ.വി രവീന്ദ്രൻ സ്മാരക ഗ്രാമപ്രതിഭാ പുരസ്കാരം ; നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നു


കൊളച്ചേരി :- സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും കരിങ്കൽക്കുഴി കെ.എസ് & എ സിയുടെ മുൻ പ്രസിഡന്റുമായിരുന്ന കെ.വി രവീന്ദ്രൻ്റെ സമരണയ്ക്കായി ഏർപ്പെടുത്തിയ കൊളച്ചേരി ഗ്രാമ പ്രതിഭാ പുരസ്കാരത്തിനായി നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.

ഇത്തവണ കായിക മേഖലയിലെ സംഭാവനകളാണ് അവാർഡിനായി പരിഗണിക്കുക. കൊളച്ചേരി പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ അത്ലറ്റിക്സ് / ഗെയിംസ് രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവരെക്കുറിച്ചുള്ള വിശദ വിവരങ്ങൾ താഴെപ്പറയുന്ന വാട്സാപ്പ് നമ്പരുകളിൽ ജൂലൈ 15 നുള്ളിൽ അയക്കേണ്ടതാണ്.

94959 38195, 9947994307

Previous Post Next Post