കൊളച്ചേരി :- കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധവും, കേരളത്തെ പാടെ അവഗണിക്കപ്പെട്ടതുമായ കേന്ദ്ര ബജറ്റിനെതിരെ യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ധനമന്ത്രിക്ക് കേരളത്തിൻ്റെ ഭൂപടം അയച്ച് കൊടുത്തു പ്രതിഷേധിച്ചു.
പന്ന്യങ്കണ്ടി തപാൽ ഓഫീസിനു മുമ്പിൽ നടന്ന പ്രതിക്ഷേധ പരിപാടി കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജ്മ.എം ഉദ്ഘാടനം ചെയ്തു. ശ്രീജേഷ് കൊളച്ചേരി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പി അധ്യക്ഷനായി. സിദ്ദിഖ് ,ടിന്റു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. രജീഷ് മുണ്ടേരി സ്വാഗതവും റൈജു പി.വി നന്ദിയും പറഞ്ഞു.