കനത്ത കാറ്റിലും മഴയിലും മയ്യിൽ കോറളായിയിൽ കൃഷി നശിച്ചു


മയ്യിൽ :- കനത്ത കാറ്റിലും മഴയിലും മയ്യിൽ കോറളായിയിൽ കൃഷി നശിച്ചു. പെരുമാച്ചേരി പാടശേഖരം സെക്രട്ടറി രമേശന്റെ കോറളായിയിലെ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. 

വാഴകളും തെങ്ങുകളും കടപുഴകി വീണു. കുലച്ച വാഴകൾ ഉൾപ്പടെയാണ് വീണത്. ഇന്ന് രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തെങ്ങുകൾ വീണ് ചെറിയ കവുങ്ങുകളും ഒടിഞ്ഞുവീണ അവസ്ഥയിലാണുള്ളത്.



Previous Post Next Post