ശരത്കൃഷ്ണൻ മയ്യിൽ കേരള ഫോക് ലോർ അക്കാദമി യുവപ്രതിഭ പുരസ്കാരം ഏറ്റുവാങ്ങി

 



തിരുവനന്തപുരം:- കേരള ഫോക് ലോർ അക്കാദമിയുടെ ഫോക് ലോർ പുരസ്കാരങ്ങളുടെ വിതരണം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

 കണ്ണൂർ അഥീന യുടെ നാടൻപാട്ട് കലാകാരനും പരിശീലകനുമായ ശരത്കൃഷ്ണൻ മയ്യിൽ കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനി ൽ നിന്നും യുവപ്രതിഭ പുരസ്കാരം ഏറ്റുവാങ്ങി.

കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, സെക്രട്ടറി എ വി അജയകുമാർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് ഇരിക്കൂർ ബ്ലോക്ക് കൺവീനർ കൂടിയായ ശരത്ത് മയ്യിൽ കാര്യംപറമ്പ് കസ്തൂർബ നഗറിലെ കെ.ബാലകൃഷണൻ്റെയും ഷൈലജയുടെയും മകൻ  ആണ്.

Previous Post Next Post