ചന്ദ്രിക നൂറുൽ മആരിഫ് പദ്ധതിക്ക് കാലടി സിറാജുൽ ഹുദ ഹയർ സെക്കന്ററി മദ്രസയിൽ തുടക്കമായി
മയ്യിൽ :- ചന്ദ്രിക നൂറുൽ മആരിഫ് പദ്ധതിക്ക് കാലടി സിറാജുൽ ഹുദ ഹയർ സെക്കന്ററി മദ്രസയിൽ തുടക്കമായി. മുസ്ലിംലീഗ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.വി യൂനസ് സ്പോൺസർ ചെയ്‌ത ചന്ദ്രിക പ്രധാനാധ്യാപകൻ അബ്ദുൽ ഖാദർ സഖാഫിക്ക് കൈമാറി യൂനുസ് ഉദ്ഘാടനം ചെയ്തു. ശഹീർ ബാഖവി, മുഹമ്മദ് റംഷാദ് മാഹിരി, കെ.മഹമൂദ് ഹാജി, കെ.സി യാക്കൂബ്, പി.വി മനാഫ് എന്നിവർ പങ്കെടുത്തു.