നേതൃസമിതിയിലെ 15 ഗ്രന്ഥശാലകളെ പ്രതിനിധാനം ചെയ്തുകൊണ്ട് പങ്കെടുത്ത എൽ.പി, യു.പി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഗ്രന്ഥശാല പ്രസ്ഥാനവും മലയാള സാഹിത്യവും എന്ന വിഷയത്തിൽ നടത്തിയ ക്വിസ് മത്സരങ്ങൾക്ക് കെ.കെ പ്രസാദ്, സി.വി പ്രദീപൻ, സി.കുഞ്ഞിരാമൻ എന്നിവർ നേതൃത്വം നൽകി. നേതൃസമിതി കൺവീനർ ടി.കെ ശ്രീകാന്ത് സ്വാഗതം പറഞ്ഞു.
സമാപന സമ്മേളനത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ പി.വിനോദ് സമ്മാനവിതരണം നടത്തി. പന്തളം എൻഎസ്എസ് കോളേജ് അധ്യാപകൻ സജിനേഷ് സംസാരിച്ചു. എം.പി മനോജ് സ്വാഗതവും എം.പി രാഗേഷ് നന്ദിയും പറഞ്ഞു.
എൽ.പി വിഭാഗം ക്വിസ് മത്സരത്തിൽ - കൃഷ്ണദേവ് പ്രശാന്ത് (യുവജന ഗ്രന്ഥാലയം കയരളം), അനുശ്രീ പി.കെ (എസ് ജെ.എം വായനശാല കണ്ടക്കൈ) എന്നിവർ വിജയിച്ചു. യു.പി വിഭാഗത്തിൽ കൃഷ്ണവേണി പ്രശാന്ത് (യുവജന ഗ്രന്ഥാലയം കയരളം), അനിക.എ (എം.വി ഗോപാലൻ സ്മാരക വായനശാല പെരുവങ്ങൂർ) എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ ഋഷികേഷ് സജിനേഷ് (വേളം പൊതുജന വായനശാല) ശ്രീഹരി പി.സി.പി (ഇ.എം.എസ് വായനശാല കോട്ടയാട്) എന്നിവരും വിജയികളായി.