സൗരയൂഥത്തിനു പുറത്ത് ആറ് പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയതായി നാസ


ന്യൂയോർക്ക് :- സൗരയൂഥത്തിനു പുറത്ത് സ്‌ഥിതിചെയ്യുന്ന 6 പുറം ഗ്രഹങ്ങളെ (എക്സോപ്ലാനറ്റ്) നാസയുടെ ദൗത്യമായ ടെസ് കണ്ടെത്തി. ഇതോടെ സൗരയൂഥത്തിനു പുറത്ത് മനുഷ്യർക്ക് അറിയാവുന്ന ഗ്രഹങ്ങളുടെ എണ്ണം 5502 ആയി മാറി. ഇപ്പോൾ കണ്ടെത്തിയ ഗ്രഹങ്ങളിൽ ഒരെണ്ണം വ്യാഴത്തേക്കാൾ വലുപ്പമുള്ളതും സൂര്യനേക്കാൾ 40 മടങ്ങ് വലുപ്പമുള്ള ഒരു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നതുമാണ്. 

ഒരു ഗ്രഹം പ്രോട്ടോപ്ലാനറ്റ് ഗണത്തിൽപെട്ടതാണ്. രൂപീകരണ പ്രക്രിയ പൂർത്തിയാകാത്ത ഗ്രഹങ്ങളാണ് പ്രോട്ടോപ്ലാനറ്റുകൾ. ഗ്രഹങ്ങളുടെ ഉദ്ഭവത്തെക്കുറിച്ച് വിവരങ്ങൾ നൽകാൻ പുതുതായി കണ്ടെത്തിയ ഈ പ്രോട്ടോപ്ലാനറ്റിനു കഴിഞ്ഞേക്കും.

Previous Post Next Post