ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; 3 പേർക്കെതിരെ പോലീസ് കേസെടുത്തു


തലശ്ശേരി :- റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ 3 പേർക്കെതിരെ പൊലീസ് കേസെടുത്തു. രണ്ടുപേരിൽ നിന്ന് 36.50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണു പരാതി. കോയ്യോട്ടെ എ.എ ശ്രീകുമാറിന്റെ പരാതിയിൽ ശശി, ശരത്ത്, ഗീതാ റാണി എന്നിവർക്കെതിരെയാണ് കേസ്.

റെയിൽവേയുടെ വ്യാജ രേഖ ചമച്ചു ശ്രീകുമാറിനും ഭാര്യാ സഹോദരനും റെയിൽവേയിൽ കമേഴ്സ്യൽ ക്ലാർക്ക് തസ്ത‌ികയിൽ ജോലി ശരിയാക്കിത്തരാമെന്ന് അറിയിച്ചു രണ്ടുപേരിൽ നിന്നും 18.25 ലക്ഷം രൂപ വീതം കൈപ്പറ്റിയെന്നാണ് പരാതി. 2023 നവംബർ 17ന് തലശ്ശേരി റെയിൽവേ സ്‌റ്റേഷനിൽ വച്ചും തുടർന്നു മറ്റിടങ്ങളിൽ വച്ചും പ്രതികൾ പണം കൈപ്പറ്റിയെ ന്നും പരാതിയിൽ പറയുന്നു.

Previous Post Next Post