പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് ഹയർ സെക്കണ്ടറി സ്കൂളിന്റെയും ഐശ്വര്യാ കുടുബശ്രീ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹരിത ഭൂമിപദ്ധതി പ്രകാരം പറശ്ശിനിക്കടവ് ഫാമിലി ഹെൽത്ത് സെന്ററിന്റെ തരിശു ഭൂമിയിൽ പച്ചക്കറി, ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ നടീൽ ഉദ്ഘാടനം നിർവ്വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ വി പ്രേമരാജൻ അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സൺ വി.സതീദേവി, സ്ഥിരം സമിതി ചെയർമാൻമാരായ പി.കെ മുഹമ്മദ് കുഞ്ഞി, കെ.പി ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർമാരായ കെ.വി ജയശ്രീ, യു.രമ, പി ടി എ പ്രസിഡന്റ് ജിതേഷ് കുമാർ എ.ഇ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വീണ സി.വി, കുടുംബശ്രീ പ്രതിനിധി സന്ധ്യ. പി.എം എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പാൾ പി.കെ രൂപേഷ് സ്വാഗതവും എൻ എസ് എസ് ലീഡർ ആതിഷ ദിലീപ് നന്ദിയും പറഞ്ഞു.