കരിങ്കൽക്കുഴി KS & AC യുടെ നേതൃത്വത്തിൽ ഗ്രാമ പ്രതിഭാ പുരസ്കാര സമർപ്പണവും ഉന്നതവിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു


കൊളച്ചേരി :- കരിങ്കൽക്കുഴി കെ.എസ് & എ.സി ഏർപ്പെടുത്തിയ കെ.വി രവീന്ദ്രൻ സ്മാരക ഗ്രാമ പ്രതിഭാ പുരസ്കാരം റഫറിയും കോച്ചുമായ  പി.സുരേന്ദ്രൻ മാസ്റ്റർക്ക് സമ്മാനിച്ചു. മുൻ എം.പി പന്ന്യൻ രവീന്ദ്രൻ പുരസ്‌കാര സമർപ്പണം നിർവ്വഹിച്ചു. ഫുട്ബാൾ ജാതി, മത, വർണ്ണ കക്ഷി, ദേശ വ്യത്യാസമില്ലാതെ മനുഷ്യരെ ഒരുമിപ്പിക്കുന്ന കായിക വിനോദമാണെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.  കെ.വി രവീന്ദ്രൻ പൊതുപ്രവർത്തകർക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഉന്നതവിജയികളെയും അനുമോദിച്ചു. ജൂറി ചെയർമാൻ കെ.എം നാരായണൻ മാസ്റ്റർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. പി.സുരേന്ദ്രൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി. ക്ലബ്ബ് പ്രസിഡൻ്റ് വിജേഷ് നണിയൂർ അധ്യക്ഷനായി. വാർഡ് മെമ്പർ കെ.പി നാരായണൻ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വിജയൻ നണിയൂർ , ടി. കൃഷ്ണൻ, വി.വി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. സുധൻ നണിയൂർ സ്വാഗതവും രമ്യ വിനോദ് നന്ദിയും പറഞ്ഞു. പ്രവാസി ഫെഡറേഷനുമായി ചേർന്നാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.



















Previous Post Next Post