മയ്യിൽ:- കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) കൊളച്ചേരി ബ്ലോക്ക് വനിതാ കൺവെൻഷൻ മയ്യിൽ ഗാന്ധിഭവനിൽ നടന്നു. വനിതാ ഫോറം ബ്ലോക്ക് പ്രസിഡണ്ട് സി.ഒ. ശ്യാമള ടീച്ചരുടെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടരി ഡോ. വി.എൻ. രമണി ഉൽഘാടനം ചെയ്തു.
കെ.എം. പുഷ്പജ ടീച്ചർ, സി.കെ. രുഗ്മിണി ടീച്ചർ, എൻ.സി.ശൈലജ, ഭവാനി ടീച്ചർ, വി.പി.സുജാത, ശാന്തകുമാരി, കെ.സി. രാജൻ മാസ്റ്റർ, സി.ശ്രീധരൻ മാസ്റ്റർ, പി.കെ.പ്രഭാകരൻ, കെ.പി. ചന്ദ്രൻ ,എൻ.കെ. മുസ്തഫ എന്നിവർ പ്രസംഗിച്ചു.