ജില്ലയിലെ മെഡിക്കൽ സ്റ്റോറുകളിൽ ഉടൻ ക്യാമറകൾ സ്ഥാപിക്കാൻ ഉത്തരവ്


കണ്ണൂർ :- ജില്ലയിലെ എല്ലാ മെഡിക്കൽ ഷോപ്പുകളിലും ഫാർമസികളിലും അകത്തും പുറത്തും ഒരുമാസത്തിനുള്ളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ കളക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു. ലഹരിക്കായി കുട്ടികൾ മരുന്ന് ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. ആദ്യഘട്ടമായി തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മെഡിക്കൽ ഷോപ്പുകളിലും ഫാർമസികളിലും അകത്തും പുറത്തും സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിരുന്നു.

 ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം വിൽക്കേണ്ട ഷെഡ്യൂൾ എക്സ്, എച്ച്, എച്ച് 1 വിഭാഗത്തിൽപ്പെട്ട മരുന്നുകൾ വിൽക്കുന്ന എല്ലാ മെഡിക്കൽ ഷോപ്പുകളും ഫാർമസികളും ഇതോടെ നിരീക്ഷണക്യാമറയുടെ വലയത്തിലാകും. ക്യാമറകൾ സ്ഥാപിച്ചത് ജില്ലാ ഡ്രഗ്സ് കൺട്രോൾ അതോറിറ്റി പരിശോധിക്കും. ഷോപ്പുടമകളാണ് ക്യാമറകൾ സ്ഥാപിക്കേണ്ടത്. ക്യാമറ സ്ഥാപിച്ചില്ലങ്കിൽ നിയമനടപടിയുണ്ടാകും. ക്യാമറദൃശ്യം ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അതോറിറ്റി, ചൈൽഡ് വെൽഫെയർ, പോലീസ് ഓഫീസർ എന്നിവർക്ക് എപ്പോൾ വേണമെങ്കിലും പരിശോധിക്കാം.

Previous Post Next Post