കണ്ണൂർ :- ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിൽ യുവാവിന് 8,16,000 രൂപ നഷ്ടമായി. ഓൺ ലൈൻ ഷെയർ ട്രേഡിങ് വഴി വലിയ ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘം യുവാവുമായി ബന്ധപ്പെട്ടത്. ക്ലീൻ വാട്ടർ എന്ന ആപ്ലിക്കേഷൻ ഇൻ സ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്ന് പലതവണകളിലായി തട്ടിപ്പ് സംഘം പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു.
നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് കൂടുതൽ ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പിനിരയാക്കിയത്. കൂടുതൽ പണം നൽകിയ ശേഷം ഫോൺബന്ധം വിച്ഛേ ദിക്കുകയും ലാഭമോ പണമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി. യുവാവിൻ്റെ പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.