കമ്പിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നാടൻ കലാകാരന്മാർക്ക് ആദരം ആഗസ്റ്റ് 18ന്
കമ്പിൽ :- കമ്പിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നാടൻ കലാകാരന്മാരെ ആദരിക്കും. ആഗസ്റ്റ് 18 ഞായറാഴ്ച രാവിലെ 10 മണിക്ക് കമ്പിൽ സംഘമിത്ര ഹാളിൽ നടക്കുന്ന പരിപാടി കേരള ഫോക്ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പത്മശ്രീ നാരായണൻ പെരുവണ്ണാൻ മുഖ്യാതിഥിയാകും. രാജീവൻ പെരുവണ്ണാൻ, ഷനൂപ് നാറാത്ത്, രാജൻ പി.പി ചേലേരി, രതീഷ് പണിക്കർ, പ്രേമൻ.സി കമ്പിൽ തുടങ്ങിയവരെ ആദരിക്കും.