തൊഴിലുറപ്പ് മേറ്റുമാരുടെ വേതനവർധന പ്രാബല്യത്തിൽ


പാലക്കാട്  :- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ മേറ്റുമാരുടെ വർധിപ്പിച്ച വേതനം നൽകിത്തുടങ്ങി. ഇനിമുതൽ ഇവർക്ക് 700 രൂപ പ്രതിദിനവേതനം ലഭിക്കും. ഇതുവരെ സാധാരണ തൊഴിലാളിക്ക് നൽകിയിരുന്ന വേതനംതന്നെയാണ് മേറ്റുമാർക്കും നൽകിയിരുന്നത്.

മേറ്റുമാരെ അർധവിദഗ്‌ധ തൊഴിലാളിയായി കണക്കാക്കി യാണ് കേന്ദ്രസർക്കാരിൻ്റെ നടപടി. ഒരുമേറ്റിൻ്റെ കീഴിൽ കുറഞ്ഞത് 20 തൊഴിലാളികളു ണ്ടാകണം.

Previous Post Next Post