മയ്യിൽ :- മയ്യില്‍ ഗവ. ഹൈസ്കൂള്‍ 1988 -89 എസ്എസ്എല്‍സി ബാച്ച് പൂർവ്വവിദ്യാർത്ഥികളുടെ നേതൃത്വത്തില്‍ കണ്ണൂര്‍ തോട്ടട അഭയനികേതന് വയോജന കേന്ദ്രം സന്ദര്‍ശിച്ചു. അന്തേവാസികള്‍ക്കൊപ്പം അനുഭവങ്ങള്‍ പങ്കിടുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു.
ദലമര്‍മരം കണ്‍വീനര്‍ സുനില്‍ കേളോത്ത്, ചെയര്മാന് എം.കെ.രാജീവന് എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രീത മയ്യിൽ , മനോഹരന് വള്ളിയോട്ട്, രാജേഷ് കയരളം, വി.സി.ജയരാജ്, ശ്രീജ ചന്ദ്രന്, തങ്കമണി എന്നിവര്‍ പങ്കെടുത്തു