കമ്പിൽ :- ചെറുക്കുന്നിലെ മണ്ടൂർ രവീന്ദ്രൻ ചികിത്സ സഹായ കമ്മിറ്റി രൂപീകരണ യോഗം സപ്തംബർ 2 തിങ്കളാഴ്ച 6 മണിക്ക് കമ്പിൽ സംഘമിത്ര ഹാളിൽ നടക്കും. സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം പ്രവർത്തക സമിതി അംഗമായ രവീന്ദ്രൻ CPIM കമ്പിൽ ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്.
രണ്ട് പെൺ കുട്ടികളും ഭാര്യയും അടങ്ങുന്ന നിർദ്ധന കുടുംബമാണ് രവീന്ദ്രൻ്റേത്. ചെറുക്കുന്ന് അംഗൻവാടിക്ക് സമീപമുള്ള വാടക ക്വാട്ടേർസ്സിലാണ് താമസിക്കുന്നത്. കാർപെൻ്ററി തൊഴിലാളിയായ രവീന്ദ്രന് അസുഖ ബാധിതനായതിന് ശേഷം ജോലിക്ക് പോകാൻ സാധിക്കാറില്ല. ആഴ്ചയിൽ 3 തവണ ഡയാലിസിസിന് വിധേയനാകുന്ന രവീന്ദ്രൻ്റെ ചികിത്സാസഹായത്തിനും, പാതി വഴിയിലായ വീട് നിർമ്മാണം പൂർത്തീകരിക്കുന്നതിനും വേണ്ടി സംഘമിത്രയുടെ നേതൃത്വത്തിൽ യോഗം ചേരുന്നു.
കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾമജീദ് , ജനപ്രതിനിധികൾ കലാസാംസ്കാരിക സാമൂഹ്യ രംഗത്തെ വ്യക്തികളും പങ്കെടുക്കും. യോഗത്തിലും തുടർന്ന് നടക്കുന്ന ഫണ്ട് ശേഖരണത്തിലും ഉദാരമതികളായ പൊതു ജനങ്ങളുടെ അകമഴിഞ്ഞ സഹായം ഉണ്ടാകണമെന്ന് സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം ഭാരവാഹികൾ അറിയിച്ചു.