രാവിലെയും രാത്രിയും മയ്യിൽ ഭാഗത്തുള്ള യാത്രാക്ലേശം പരിഹരിക്കണം - സി.ആർ.സി വായനശാല ജനറൽ ബോഡി യോഗം


മയ്യിൽ :- മയ്യിൽ സി.ആർ.സി വായനശാല ജനറൽ ബോഡി യോഗം  സംഘടിപ്പിച്ചു. അതിരാവിലെ കണ്ണൂരിൽ നിന്നും മയ്യിലേക്കും രാത്രി മയ്യിൽ ഭാഗത്തു നിന്ന് കണ്ണൂരിലേക്കും ബസ്സ് സർവ്വീസില്ലാത്തതിനാൽ ദൂരയാത്രക്കാരും മറ്റും അനുഭവിക്കുന്ന പ്രയാസത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ വേണമെന്നും മയ്യിൽ സി.ആർ.സി ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

കെ.വി യശോദ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.കെ നാരായണൻ, കെ.ബാലകൃഷ്ണൻ , വി.വി വിജയൻ, പുരുഷോത്തമൻ ചൂളിയാട്, കെ.സജിത എന്നിവർ സംസാരിച്ചു.



Previous Post Next Post