കൊണ്ടോട്ടി :- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് ഇതുവരെ 4060 ഓൺലൈൻ അപേക്ഷകളാണു ലഭിച്ചത്. ഇതിൽ 710 അപേക്ഷകൾ 65 വയസ്സ് വിഭാഗത്തിലും 342 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം വിഭാഗത്തിലും 3008 അപേക്ഷകൾ പൊതുവിഭാഗത്തിലുമാണ് ലഭിച്ചത്. അപേക്ഷ നൽകാനുള്ള സമയപരിധി സെപ്റ്റംബർ ഒൻ പതുവരെയാണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്.
ഹജ്ജ് സുവിധ മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷ നൽകാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കരിപ്പൂർ ഹജ്ജ് ഹൗസിലും പുതിയറ റീജണൽ ഓഫീസിലും സഹായകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.