മലപ്പട്ടം :- കാടുമൂടിക്കിടന്ന മലപ്പട്ടം വൈലോപ്പിള്ളി ഭവൻ സാംസ്കാരികനിലയത്തിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ ശുചീകരണ സമരം സംഘടിപ്പിച്ചു. ശുചികരണത്തിന്റെ ഭാഗമായി വൈലോപ്പള്ളി ഭവന്റെയും കാട് വെട്ടി തെളിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തും ശുചീകരണം നടത്തി. സമീപപ്രദേശങ്ങളും ശുചീകരിച്ചു.
മലപ്പട്ടം യൂത്ത് കോൺഗ്രസ് പ്രസിഡന്റ പ്രിയേഷ് പി.വിയുടെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബാലൻ, റഷീദ് അറീച്ചാൽ, രാജേഷ് എം.പി മലപ്പട്ടം എന്നിവർ സംസാരിച്ചു.