കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനം ആഘോഷിച്ചു


കൊളച്ചേരി :- മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടുമായിരുന്ന രാജീവ് ഗാന്ധിയുടെ 80- ജന്മദിനം പുഷ്പാർച്ചനയോടും അനുസ്മരണ ചടങ്ങുകളോടും കൂടി സദ്ഭാവന ദിനമായി കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടി പി സുമേഷിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഡി.സി.സി നിർവ്വാഹകസമിതി അംഗം കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു. 

രാജീവ് ഗാന്ധി അനുസ്മരിച്ചുകൊണ്ട് നേതാക്കളായ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിമാരായ സി.ശ്രീധരൻ മാസ്റ്റർ, കൈപ്പയിൽ അബ്ദുള്ള എ.പി, രാജീവൻ സി.കെ സിദ്ധീഖ് തുടങ്ങിയവർ സംസാരിച്ചു. പി.വേലായുധൻ, കെ.അച്യുതൻ, വിദ്യാ ഷൈജു എം.ടി അനില രജീഷ് എം.പി നിതുൽ വിനോദ് ,സാദിക്ക് എടക്കൈ , എ.പി ചന്ദന ,രവീണ രജീഷ്, എം. ടി. രണ്ജിത്ത്, പി.പ്രകാശൻ, തുടങ്ങിയവർ നേതൃത്വം നൽകി, മണ്ഡലം സെക്രട്ടറിമാരായ എ.ഭാസ്കരൻ സ്വാഗതവും എം.ടി അനീഷ് നന്ദിയും പറഞ്ഞു

Previous Post Next Post