തിരുവനന്തപുരം :- കടകളിൽ ഇറക്കിവച്ചപ്പോഴും കൈകാര്യം ചെയ്തപ്പോഴും താഴെ വീണുപൊട്ടിയ ബവ്കോയുടെ (ബിവറേജസ് കോർപ്പറേഷൻ) മദ്യക്കുപ്പികളുടെ എണ്ണം 2,97,700. 2022 ജനുവരി മുതൽ 2024 ജൂൺ വരെയുള്ള കണക്കുകളാണിവ. പല ബ്രാൻഡുകളും പ്ലാസ്‌റ്റിക് കുപ്പികളിലേക്കു മാറിയതു കൂടി പരിഗണിക്കുമ്പോഴാണു ചില്ലുകുപ്പികളുടെ പൊട്ടൽ സംബന്ധിച്ച ഈ ഞെട്ടിപ്പിക്കുന്ന കണക്ക്.
മദ്യഷോപ്പിൽ ഓരോ മാസവും വിൽപന നടത്തിയതിന്റെ 0.05% കുപ്പികൾ അബദ്ധത്തിൽ പൊട്ടിപ്പോയാലും കോർപറേഷനെ ബാധിക്കില്ല . ഇത്തരത്തിൽ പൊട്ടിയ കുപ്പികളുടെ പേരിൽ ബവ്റി ജസ് കോർപറേഷനു നഷ്ടമില്ല. നഷ്ടം സഹിക്കേണ്ടത് അതതു മദ്യക്കമ്പനികളാണ്. പക്ഷേ അനുവദിച്ച അളവിനു മുകളിലാണു പൊട്ടിയ കുപ്പികളുടെ എണ്ണമെങ്കിൽ കടയിലെ ജീവനക്കാർ നഷ്‌ടം സഹിക്കണം. കുപ്പിയുടെ അടപ്പുഭാഗം കഴുത്തു കൂടി ചേരുന്നതു കടയിൽ മാറ്റിവയ്ക്കണം. പൊട്ടിയ കുപ്പിയുടെ ബാച്ചും നമ്പരും കെയ്സുമൊക്കെ രേഖപ്പെടുത്തണം. അത് ഓരോ മാസവും ഓഡിറ്റിന് വരുന്ന സംഘം തിട്ടപ്പെടുത്തും.