മയ്യിൽ :- ജില്ലാ ലൈബ്രറി കൗൺസിൽ, മയ്യിൽ വില്ലേജ് തല നേതൃസമിതി, കവിളിയോട്ടുചാൽ ജനകീയ വായനശാല & ഗ്രന്ഥാലയം, സഹൃദയ സ്വയംസഹായ സംഘം എന്നിവ സംയുക്തമായി ഗ്രന്ഥാലോകം വരിസംഖ്യ ഏറ്റുവാങ്ങലും, കർക്കിട വായന ഉദ്ഘാടനവും സംഘടിപ്പിച്ചു. മയ്യിൽ ടൗണിൽ നിന്ന് കളഞ്ഞുകിട്ടിയ പണം തിരികെ നൽകിയ ഉടമസ്ഥർക്ക് നൽകി മാതൃകയായ കവിളിയോട്ടുചാലിലെ സാനന്ദ് കെ.പി, ജിതേഷ് സി.കെ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
മയ്യിൽ നേതൃസമിതി കൺവീനർ പി.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം.സഹദേവൻ ഗ്രന്ഥാലോകം വരിസംഖ്യ ഏറ്റുവാങ്ങിക്കൊണ്ട് സംസാരിച്ചു. കർക്കിടവായന ഉദ്ഘാടനവും പുസ്തക പരിചയവും വി.പി ബാബുരാജ് നിർവ്വഹിച്ചു. ചടങ്ങിൽ വായനശാല പ്രസിഡന്റ് ടി.ബാലകൃഷ്ണൻ, സി.കെ പ്രേമരാജൻ, സന്തോഷ്കുയുമ്പിൽ, ചന്ദ്രൻ മാസ്റ്റർ കെ.പി, പ്രദീപൻ.ടി, സത്യൻ.കെ എന്നിവർ സംസാരിച്ചു. വായനശാല എക്സിക്യൂട്ടീവ് അംഗം വി.വി വേണുഗോപാൽ നന്ദി പറഞ്ഞു.