മയ്യിൽ പോലീസ് സ്റ്റേഷനിൽ മൂർഖൻ പാമ്പ്


മയ്യിൽ :- മയ്യിൽ പോലീസ് സ്റ്റേഷനിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് പോലീസ് സ്റ്റേഷനിൽ ആശങ്കയുണ്ടാക്കി എത്തിയ മൂർഖൻ പാമ്പ് പോലീസുദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. കയറിവരുന്ന പാമ്പിനെ തക്കസമയത്തു തന്നെ കണ്ടതിനാൽ അകത്തേക്ക് കയറുന്നത് തടയാനായി. തുടർന്ന് പാമ്പുപിടിത്തക്കാരുടെ സഹായത്തോടെ മൂർഖനെ വനത്തിലേക്ക് വിട്ടു.

വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷനിലെ വരാന്തയിലാണ് സ്ഥലപരിമിതികാരണം സ്റ്റേഷൻറൈറ്റർ ഉൾപ്പെടെയുള്ള പോലീസുകാർ മിക്കവരും ഇരിക്കാറുള്ളത്. പരാതിക്കാരും ഇവിടെത്തന്നെയാണ് ഉണ്ടാവാറുള്ളത്. ഇവിടേക്കാണ് പാമ്പ് കയറി വന്നത്. സ്റ്റേഷൻ്റെ പിറകിൽ കാടുള്ളതിനാൽ കൂടുതൽ പാമ്പും മറ്റുമുണ്ടാകുമെന്ന ആശങ്കയുമുണ്ട്. 

Previous Post Next Post