മയ്യിൽ :- കരയിടിച്ചിൽ ഭീഷണിയിൽ കോട്ടയാട് ചെക്കിക്കടവ്. വലിയ പുരയിൽ ഷാജിയുടെ വീടിന്റെ മുന്നിലാണ് കര ഇടിഞ്ഞത്. ഇന്ന് രാവിലെയോടെയായിരുന്നു കര ഇടിഞ്ഞു വീണത്. ഇപ്പോൾ വീട് അപകട ഭീഷണിയിലാണുള്ളത്. അപകട സമയം വീടിനു പുറത്ത് ആൾക്കാരൊന്നും ഇല്ലാത്തത് വൻ ദുരന്തം ഒഴിവായി.
സമീപത്തെ കോട്ടയാട് ചെക്കിക്കടവ് തായ്പരദേവത ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് കര ഇടിഞ്ഞത്. മരങ്ങളും പുഴയിലേക്ക് വീണിട്ടുണ്ട് . ഇവിടുത്തെ പോസ്റ്റുകളും പൊരിഞ്ഞുവീണിട്ടുണ്ട്. വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത, വില്ലേജ് ഓഫീസർ അനിൽ കുമാർ, തളിപ്പറമ്പ് തഹസിൽദാർ കല ഭാസ്കർ, ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് അംഗം എൻ.വി ശ്രീജിനി, മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മയ്യിൽ പോലീസ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.