ചട്ടുകപ്പാറ :- വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനു വേണ്ടി കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.
എം.വി ഗോവിന്ദൻ മാസ്റ്റർ MLA തുക ഏറ്റുവാങ്ങി ചടങ്ങിൽ ബേങ്ക് പ്രസിഡണ്ട് പി.വി ഗംഗാധരൻ, സെക്രട്ടറി ആർ.വി രാമകൃഷ്ണൻ, ഡയരക്ടർ വിജയൻ , ചീഫ് അക്കൗണ്ടൻ്റ് കെ.നാരായണൻ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.