വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി


കമ്പിൽ :- വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കാൻ ദുരിതാശ്വാസ നിധിയിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് സമാഹരിച്ച സംഖ്യ കൈമാറി. കമ്പിൽ യൂണിറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരിക്ക് യൂണിറ്റ് പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് 1,54,600 രൂപ കൈമാറിയത്. എല്ലാകാലത്തും ദുരിതാശ്വാസ- സമാശ്വാസ പ്രവർത്തനങ്ങളിൽ കമ്പിലിലെയും പരിസരപ്രദേശങ്ങളിലെയും വ്യാപാരികൾ എന്നും മുന്നിലായിരുന്നുവെന്നും വേദനിക്കുന്നവർക്കു വേണ്ടിയുള്ള കനിവും കരുതലും തുടരണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ദേവസ്യ മേച്ചേരി പറഞ്ഞു. 

 പറഞ്ഞു. ജില്ലാ ട്രഷറർ എംപി തിലകൻ, സംസ്ഥാന കൗൺസിൽ അംഗം ഗഫൂർ മയ്യിൽ സംസാരിച്ചു. ചടങ്ങിൽ യൂണിറ്റ് ജനറൽ സെക്രട്ടറി സെക്രട്ടറി ഇ.പി ബാലകൃഷ്ണൻ സ്വാഗതവും യൂണിറ്റ് ട്രഷറർ വി.പി മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു. വയനാട് ദുരിതാശ്വാസത്തിനു വേണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് ധനസമാഹരണം നടത്തുന്നത്.

Previous Post Next Post