ബാലസംഘം കോമക്കരി സൗത്ത്, നോർത്ത് യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ 'കള്ളനും പോലീസും' കളി സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- കോമക്കരി സൗത്ത്, നോർത്ത് യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ കോമക്കരി യുവധാര ഹാളിൽ വെച്ച് 'കള്ളനും പോലീസും, കളി സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു.

ആദിത്ത്, ശ്രീഹരി, ആദിത്ത്യൻ, ധനഞ്ജയ് എന്നിവർ നേതൃത്വം നൽകി. ധ്യാൻ മഹേഷ് ഒന്നാം സ്ഥാനവും ധ്യാൻ വിനായക് രണ്ടാം സ്ഥാനവും നേടി.

Previous Post Next Post