മയ്യിൽ :- കണ്ണൂർ റവന്യു ജില്ലാ ടി.ടി.ഐ കലോത്സവം ശനിയാഴ്ച മയ്യിൽ ഐ.ടി.ഇയിൽ നടക്കും. രാവിലെ 9.30-ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ നാല് ഗവ. ടി.ടി.ഐ കൾ, എയ്‌ഡഡ്, ആറ് സ്വാശ്രയ ഐ.ടി.ഐ എന്നിവിടങ്ങളിലെ വിദ്യാർഥികളും അധ്യാപകരും കലോത്സവത്തിൽ പങ്കെടുക്കും. സ്റ്റേജിതര മത്സരങ്ങൾ 16-ന് പൂർത്തിയായി. അധ്യാപകർക്കുള്ള മത്സരവും ഉണ്ടാകും.വൈകീട്ട് 3.30-ന് നടക്കു ന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും.