മയ്യിൽ :- ചൈനീസ് കേൻ പോ കരാട്ടെ ആൻഡ് കിക്ക് ബോക്സിംഗ് മയ്യിൽ, കൊളച്ചേരിമുക്ക് . ചെറുപഴശ്ശി ഡോജോകൾ നടത്തിയ കരാട്ടെ ടെസ്റ്റിന്റെ ഭാഗമായുള്ള ഗ്രേഡിങ്ങിൽ വിജയിച്ച നൂറോളം കുട്ടികൾക്കുള്ള ബെൽറ്റും സർട്ടിഫിക്കറ്റും മയ്യിൽ ഡോജോയിൽ വച്ച് വിതരണം ചെയ്തു. കണ്ണൂർ ജില്ലാ ചീഫ് സെൻസി അനീഷ് കുയിരിയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സെൻസി അബ്ദുൽ ബാസിത് എ.പി അധ്യക്ഷത വഹിച്ചു.
കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിലെ "കലാഗ്രാമത്തിലെ" 30 ഓളം കുട്ടികൾ കരാട്ടെയിൽ ആദ്യ ബെൽറ്റും സർട്ടിഫിക്കറ്റ് നേടി. പവർ ലിഫ്റ്റിലും പഞ്ചഗുസ്തിയിലും സംസ്ഥാന, ജില്ലാതലത്തിൽ നേട്ടം കരസ്ഥമാക്കിയ കയരളം മേച്ചേരിയിലെ എ.കെ രജീഷിനെയും മകൾ ജാനശ്രീ എന്നിവരെ അനുമോദിച്ചു. സെൻസി അശോകൻ മടപ്പുരക്കൽ സ്വാഗതവും സെൻസി ഭാസ്കരൻ നന്ദിയും പറഞ്ഞു.