പെരുമാച്ചേരി രാധിക ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് ആഗസ്ത് 22 ന് തുടക്കമാകും


പെരുമാച്ചേരി :- പെരുമാച്ചേരി രാധിക ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം ആഗസ്ത് 26 ന് നടക്കും.

 ആഗസ്ത് 22 പതാകദിനം, ആഗസ്ത് 25 പെരുമാച്ചേരി സ്കൂൾ പരിസരത്ത് ഉറിയടി മത്സരം എന്നിവ നടക്കും.

ആഗസ്ത് 26 തിങ്കളാഴ്ച ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ വൈകുന്നേരം 4 മണിക്ക് പെരുമാച്ചേരി മന്ദമ്പേത്ത് ശ്രീ മുത്തപ്പൻ മടപ്പുര പരിസരത്തുനിന്നും ആരംഭിച്ച് കാവുംചാൽ ശ്രീ മുത്തപ്പൻ ക്ഷേത്ര പരിസരത്ത് എത്തിച്ചേരുന്ന വർണ്ണശബളമായ ശോഭായാത്ര ഉണ്ടാവും. തുടർന്ന് പായസദാനവും ഉണ്ടായിരിക്കും.

Previous Post Next Post